എന്റെ പേര് സുലോചന… 26 വർഷത്തെ സേവനത്തിനു ശേഷം ആരോഗ്യവകുപ്പിൽ നിന്നും വിരമിച്ച വ്യക്തിയാണ് ഞാൻ. 2002 മുതൽ തൈറോയിഡ്, സെർവിക്കൽ സ്പോണ്ടിലൈറ്റിസ് തുടങ്ങിയ രോഗങ്ങളാൽ ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. മരുന്നുകൾ ചെയ്തെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. പിന്നീട് 2010ൽ പ്രമേഹവും പിടികൂടി. തുടർന്ന് പല ഡോക്ടർമാരെയും സമീപിച്ചു. വളരെയധികം ചികിത്സ നടത്തി,, ഗുളികകൾ ഫലം കാണാത്തതിനാൽ ഡോക്ടറുടെ നിർദേശ പ്രകാരം നീണ്ട നാളുകൾ ഇൻസുലിൻ എടുത്തു. ചെറിയ ഡോസിൽ തുടങ്ങി 45യൂണിറ്റ് വരെയെത്തിയിട്ടും പ്രമേഹം നോർമലായില്ല. ശരീരഭാരവും വർധിച്ചു കൊണ്ടിരുന്നു. 55ൽ നിന്നും 91കിലോയിലെത്തിയ എനിക്ക് സ്വന്തം കാര്യങ്ങൾ ചെയ്യാൻ പോലും പ്രയാസമായി തുടങ്ങി.
അങ്ങനെ വിഷമിച്ചിരുന്നപ്പോഴാണ് എന്റെ കസിൻ ബ്രദർ ഡോക്ടർ പ്രസാദിനെകുറിച്ച് പറയുന്നത്. ആദ്യം ആത്മവിശ്വാസം തോന്നിയില്ല. വീര്യം കൂടിയ മരുന്നുകൾക്ക് തള്ളി നീക്കാൻ കഴിയാത്ത രോഗങ്ങൾ ഇത്തരം ചികിത്സാ രീതി കൊണ്ട് മാറ്റാൻ സാധിക്കുമോയെന്ന ചിന്ത എന്നെ അലട്ടി. എങ്കിലും രണ്ടും കൽപ്പിച്ച് ക്ലാസിൽ ചേർന്നു. പ്രസാദ് ഡോക്ടർക്ക് രോഗ വിവരങ്ങളെല്ലാം കൈമാറി. അദ്ദേഹം അന്ന് തന്നെ ഇൻസുലിൻ നിർത്താനും ഡയറ്റും എക്സസൈസും കൃത്യമായി പാലിക്കാനും നിർദേശിച്ചു. ഓൺലൈനായിട്ടായിരുന്നു ട്രീറ്റ്മെന്റ്. നേരിട്ട് കണ്ടിട്ടില്ലെങ്കിലും അദ്ദേഹം തന്ന ആത്മവിശ്വാസവും ധൈര്യവും എത്രത്തോളമെന്ന് പറഞ്ഞറിയിക്കാൻ കഴിയല്ല.
പരിശീലനം മുറതെറ്റാതിരിക്കുവാനായി ഡോക്ടർ നിയമിച്ച കെയർ ടേക്കർ റീനയും വളരെയധികം പ്രോത്സാഹനം നൽകി. ആറ് മാസത്തെ ട്രീറ്റ്മെന്റിനുശേഷം ബ്ലഡ് ടെസ്റ്റ് ചെയ്തു. റിസൽട്ട് കണ്ടപ്പോൾ ശരിക്കും ഞെട്ടി പോയി. പ്രമേഹം ഒരുപാട് കുറഞ്ഞിരുന്നു. അതിനേക്കാളും അത്ഭുതപ്പെടുത്തിയത് 91ൽ നിന്നും 20കിലോ കുറഞ്ഞ് 71ൽ എത്തിയ ശരീരഭാരമാണ്. ആദ്യം വിചാരിച്ചത് വെയിറ്റിങ്ങ് മിഷ്യൻ കംപ്ലേയിന്റാണെന്നായിരുന്നു. പിന്നീട്, മറ്റൊരു മെഷ്യനിൽ കയറി നിന്നു നോക്കി. അപ്പോഴും അതേ സംഖ്യ തന്നെ തെളിഞ്ഞു വന്നതോടെ കാര്യം ബോധ്യപ്പെട്ടു. മറ്റൊരാളുടെ സഹായം കൂടാതെ കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ പറ്റാതിരുന്ന ഞാൻ ഇന്ന് വീട്ടിലെ മിക്ക പണികളും ചെയ്യാറുണ്ട്. ഇപ്പോഴും പ്രസാദ് ഡോക്ടറുടെ ഉപദേശപ്രകാരമുള്ള വ്യായാമങ്ങൾ തുടരുന്നു.